സ്വന്തം ലേഖകന്‍: ബ്രസീലിലെ ജയിലില്‍ കലാപം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു; തടവു ചാടിയത് നൂറിലേറെ കൊടുംകുറ്റവാളികള്‍. ബ്രസീലിലെ ജയിലില്‍ നടന്ന കലാപത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗോയിയാസിലുള്ള ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്.
അപരെസിഡ ഡെ ഗോയാനിയ ജയിലില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അക്രമം നടക്കുന്നതിനിടെ ഒരു കൂട്ടര്‍ ജയിലിനകത്ത് തീയിട്ടു. ഇതോടെ നിരവധി പേര്‍ ജയില്‍ ചാടി. നൂറിലേറെ പേര്‍ തടവുചാടിയെന്നാണ് റിപ്പോര്‍ട്ട്.
ഇവരില്‍ 29 പേരെ സുരക്ഷ വിഭാഗം പിടികൂടി. ജയിലിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് ഇതു വരെയുള്ള റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരെ പിടികൂടാനുള്ള കഠിന പ്രയത്‌നത്തിലാണ് പൊലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല