സ്വന്തം ലേഖകന്‍: രോഗിയായ പെണ്‍കുട്ടികളെ കടന്നുപിടിച്ച ഇന്ത്യന്‍ ഡോക്ര്‍ക്ക് യുഎസില്‍ ജയില്‍ ശിക്ഷ.അരുണ്‍ അഗര്‍വാള്‍ എന്ന 40 കാരനെയാണ് യുഎസ് കോടതി പത്ത് മാസം തടവിന് ശിക്ഷിച്ചത്.
ശിക്ഷ കഴിഞ്ഞയുടന്‍ അഗര്‍വാളിനെ ഇന്ത്യയിലേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഒഹായോയിലെ കുട്ടികളുടെ ആശുപത്രിയില്‍ വച്ചാണ് സംഭവം.
ഡോക്ടറായ അരുണ്‍ മെഡിക്കല്‍ പരിശോധനക്കിടെയാണ് പെണ്‍കുട്ടികളെ കയറിപ്പിടിച്ചത്. 2013നും 2015നും ഇടയിലായിരുന്നു സംഭവം. രാജ്യം വിട്ട് പോകുന്നതിനിടെയാണ് അഗര്‍വാള്‍ പൊലീസ് പിടിയിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല