സ്വന്തം ലേഖകന്‍: മൂന്ന് ഇന്ത്യന്‍ പെണ്‍കുട്ടികളെ കെനിയയിലെ മനുഷ്യക്കടത്തുകാരുടെ പിടിയില്‍ നിന്ന് രക്ഷിച്ചതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്.ഇവര്‍ക്കൊപ്പം ഏഴ് നേപ്പാള്‍ പെണ്‍കുട്ടികളെയും രക്ഷിച്ചിട്ടുണ്ട്. മനുഷ്യക്കടത്ത് നടത്തുന്ന പഞ്ചാബിലെ ചില ഏജന്‍സികള്‍ വഴിയാണ് ഇവര്‍ കെനിയയില്‍ എത്തിപ്പെട്ടത്. പിന്നീട് പെണ്‍കുട്ടികള്‍ അവിടെ കുടുങ്ങുകയായിരുന്നു.
കെനിയയില്‍ എത്തിയ ഇവരുടെ ഫോണുകളും പാസ്പോര്‍ട്ടുകളും മനുഷ്യക്കടത്തുകാര്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് തടവിലായ ഇവരെ രക്ഷിക്കാന്‍ കെനിയയിലെ ഇന്ത്യന്‍ എംബസിയാണ് ഇടപെട്ടതെന്ന് മന്ത്രി അറിയിച്ചു. കെനിയയിലെ മോംബാസ എന്ന സ്ഥലത്തായിരുന്നു പെണ്‍കുട്ടികളെ തടവില്‍ പാര്‍പ്പിച്ചിരുന്നത്.
പെണ്‍കുട്ടികളുടെ വിവരങ്ങള്‍ പഞ്ചാബ് പോലീസിന് കൈമാറിയിട്ടുണ്ടെന്നും ഇവരെ കെനിയയിലേക്ക് കടത്തിയ ഏജന്‍സികള്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്നും മന്ത്രി പറഞ്ഞു. ഇവരുടെ മോചനത്തിന് ചുക്കാന്‍ പിടിച്ച കെനിയയിലെ ഇന്ത്യന്‍ എംബസിക്കും കെനിയന്‍ പോലീസിനും മന്ത്രി നന്ദി അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല