സ്വന്തം ലേഖകന്‍: വിശേഷപ്പെട്ട ഒരു സമ്മാനവുമായി ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തുന്നു. ഈ മാസം 14ന് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്ന ഇസ്രേലി പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പ്രധാനമന്ത്രി മോദിക്കായി കൊണ്ടുവരുന്നത് വിശേഷപ്പെട്ടൊരു സമ്മാനം. എത്ര മോശം വെള്ളവും ശുദ്ധീകരിച്ച് കുടിവെള്ള യോഗ്യമാക്കുന്ന ജീപ്പാണ് നെതന്യാഹു സമ്മാനിക്കുകയെന്ന് ഇസ്രേലി വൃത്തങ്ങള്‍ അറിയിച്ചു.
ഗാള്‍ മൊബൈല്‍ ജലശുദ്ധീകരണ ജീപ്പെന്നാണ് ഇതിന്റെ പേര്. കഴിഞ്ഞ ജൂലൈയില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച മോദി, നെതന്യാഹുവുമായി മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് ജീപ്പോടിച്ചിരുന്നു. അതേ ജീപ്പുതന്നെയാണ് മോദിക്കു സമ്മാനിക്കുക.
പ്രകൃതിദുരന്തമുണ്ടാകുന്‌പോള്‍ ജനങ്ങള്‍ക്കു കുടിവെള്ളം വിതരണം ചെയ്യാന്‍ ഏറെ സഹായകമായ ജീപ്പ് തനിക്കു പരിചയപ്പെടുത്തിയതില്‍ നെതന്യാഹുവിന് മോദി നന്ദി പറയുകയുണ്ടായി.
1,11,000 ഡോളര്‍ വരും ജീപ്പിന്റെ വില. പ്രതിദിനം 20,000 ലിറ്റര്‍ കടല്‍ജലം ശുദ്ധീകരിക്കാന്‍ കഴിയും. മറ്റേതെങ്കിലും തരം വെള്ളമാണെങ്കില്‍ 80,000 ലിറ്റര്‍ വരെ ശുദ്ധീകരിക്കും. പട്ടാള ആവശ്യങ്ങള്‍ക്കും ജീപ്പ് ഉപയോഗിക്കും. നാലു ദിവസത്തെ സന്ദര്‍ശനത്തിനാണ് നെതന്യാഹു എത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല