സ്വന്തം ലേഖകന്‍: ട്രംപ് സംസാരിക്കുന്നത് ഇന്ത്യയുടെ ഭാഷയിലാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫ്.പാകിസ്താനും അമേരിക്കയും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് ദേശീയ സുരക്ഷ കൗണ്‍സിലില്‍ സംസാരിക്കവെയാണ് ഖ്വാജ ആസിഫ് ഈ അഭിപ്രായ പ്രകടനം നടത്തിയത്.
അഫ്ഗാനിസ്താനിലെ അമേരിക്കയുടെ പരാജയം മറച്ചുവെക്കാന്‍ വേണ്ടി പാകിസ്താനെ ബലിയാടാക്കുകയായിരുന്നു. വസ്തുതകള്‍ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തികൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു.
അമേരിക്കയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു യോഗം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല