1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 8, 2018

സ്വന്തം ലേഖകന്‍: ശീതക്കാറ്റില്‍ മരവിച്ച് അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളും കാനഡയും, ജനജീവിതം ദുസഹമാകുന്നു. വിമാന സര്‍വീസുകളും മറ്റും വ്യാപകമായി തടസ്സപ്പെട്ടു. കാലാവസ്ഥാ നിരീക്ഷകര്‍ ‘ബോംബ് സൈക്ലോണ്‍’ എന്നു വിളിക്കുന്ന പ്രതിഭാസമാണിത്. കാനഡയിലെ നോര്‍ത്തേണ്‍ ഒന്റാറിയോയിലും ക്യൂബക്കിലും താപനില മൈനസ് 50 ഡിഗ്രിയിലേക്കെത്തുകയാണ്.

കിഴക്കന്‍ അമേരിക്കയു!െട മൂന്നില്‍ രണ്ടു ഭാഗത്തും താപനില ഇനിയും താഴാനാണു സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. കൊടുംതണുപ്പു മൂലമുണ്ടാകുന്ന, ഫ്രോസ്റ്റ് ബൈറ്റ് എന്ന ശരീരവീക്കത്തെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. കൊടുംശൈത്യത്തില്‍ അമേരിക്കയില്‍ ഇതുവരെ 19 പേര്‍ മരിച്ചതായാണ് വിവരം. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് കനത്ത മഞ്ഞുവീഴ്ചയും ശീതക്കാറ്റും മൂലം ആയിരക്കണക്കിനു വിമാന സര്‍വീസുകളാണ് റദ്ദാക്കിയത്.

ആയിരക്കണക്കിനു സര്‍വീസുകള്‍ വൈകുന്നുമുണ്ട്. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളം, സൗത്ത് കാരലൈനയിലെ ചാള്‍സ്റ്റണ്‍ വിമാനത്താവളം എന്നിവയെയാണ് അതിശൈത്യം കൂടുതല്‍ ബാധിച്ചത്. അതിശൈത്യം അടുത്തയാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്നും കനത്ത മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം തടസ്സപ്പെട്ടേക്കാമെന്നും യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് മുന്നറിയപ്പു നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.