സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ഫോണില്‍ സംസാരിക്കാന്‍ തയ്യാറാണെന്ന് ട്രംപ്. ദക്ഷിണകൊറിയയുമായി ഉത്തരകൊറിയ ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറായതിനു പിന്നാലെയാണ് ട്രംപും ഫോണിലൂടെ കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞത്.
മേരിലാന്‍ഡില്‍ ക്യമ്പ് ഡേവിഡില്‍ നടന്ന ഒരു ചടങ്ങില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഉപാധികളില്ലാതെ കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്. സംസാരിക്കുന്നതിന് യാതൊരു വിധത്തിലുള്ള പ്രശ്‌നവും തനിക്കില്ലെന്നും ട്രംപ് അറിയിച്ചു.
ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളില്‍ പ്രതിഷേധിച്ച് ട്രംപും കിം ജോങ് ഉന്നും എന്നും പരസ്പരം വാക്കേറ്റങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.
‘ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ പറഞ്ഞത് എല്ലാ സമയവും അണ്വായുധ ബട്ടണ്‍ അദ്ദേഹത്തിന്റെ മേശപ്പുറത്തുണ്ടെന്നാണ്. പട്ടിണി നിറഞ്ഞ ഉത്തരകൊറിയന്‍ ഭരണകൂടത്തെ ആരെങ്കിലും ദയവായി അറിയിക്കൂ, അവര്‍ക്കുള്ളതിനേക്കള്‍ വലുതും പ്രവര്‍ത്തിക്കുന്നതുമായ അണ്വായുധ ബട്ടണ്‍ തന്റെ പക്കലുണ്ടെന്ന്’, കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ട്രംപ് ട്വിറ്ററിലൂടെ കിം ജോങിനെ പരിഹസിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല