സ്വന്തം ലേഖകന്‍: ട്രംപ് അമേരിക്കയുടെ താത്പര്യത്തിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നയാള്‍, യുഎസ് പ്രസിഡന്റിനെ പിന്തുണച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. ട്രംപ് പ്രസിഡന്റ് പദവിക്കു യോഗ്യനല്ലെന്ന് ആരോപിക്കുന്ന പുസ്തകം വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്നതിനിടെയാണ് മേയ് രംഗത്തുവന്നിരിക്കുന്നത്.
അമേരിക്കയുടെ താത്പര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നയാളായിട്ടാണ് ട്രംപിനെ താന്‍ മനസിലാക്കിയിട്ടുള്ളതെന്ന് മേ ബിബിസിയുടെ പരിപാടിയില്‍ പറഞ്ഞു. ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കുമെന്നും മേ പറഞ്ഞു. എന്നാല്‍ എന്നായിരിക്കും സന്ദര്‍ശനമെന്നു വ്യക്തമാക്കിയില്ല.
മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വുള്‍ഫ് രചിച്ച ‘ഫയര്‍ ആന്‍ഡ് ഫ്യൂരി: ഇന്‍സൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലാണ് ട്രംപിനെക്കുറിച്ച് കടുത്ത ആക്ഷേപങ്ങള്‍. മന്ദബുദ്ധി, വിഡ്ഢി തുടങ്ങിയ വിധത്തിലാണ് വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ട്രംപിനെ പരിഗണിക്കുന്നതെന്ന് പുസ്തകത്തില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല