സ്വന്തം ലേഖകന്‍: ‘ആമി’യായി മഞ്ജു വാര്യര്‍, ഫസ്റ്റ് ലുക്ക് പോസ്റ്ററിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. മഞ്ജു വാര്യര്‍ തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്. നീല നിറത്തില്‍ ആമി എന്നെഴുതിയ പോസ്റ്ററില്‍ നേരത്തെയിറങ്ങിയ ടൈറ്റിലുമായി വ്യത്യാസമുണ്ട്.
കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുന്നയൂര്‍കുളത്ത് പുരോഗമിക്കവേ തന്നെ ആദ്യ പോസ്റ്റര്‍ ഇറങ്ങിയിരുന്നു.
ചിത്രം പ്രഖ്യാപിച്ചത് മുതല്‍ ആമി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നേരത്തെ ആമിയായി തീരുമാനിച്ചിരുന്നത് വിദ്യാ ബാലനെ ആയിരുന്നെങ്കിലും ചിത്രീകരണം തുടങ്ങുന്നതിന് തൊട്ട് മുന്‍പ് വിദ്യാ ബാലന് ചിത്രത്തില്‍ നിന്ന് പിന്മാറി. ആമിയാകുന്നതിന് വേണ്ടി മലയാളം പഠിക്കുകയും ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും ചെയ്തതിന് ശേഷമായിരുന്നു വിദ്യയുടെ പിന്മാറ്റം.
അതിന് ശേഷം പല പേരുകളും ആ വേഷത്തിലേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും അവസാനം ആമി മഞ്ജുവാണെന്ന് കമല്‍ സ്ഥിരീകരിക്കുകയായിരുന്നു. മാധവിക്കുട്ടി ജീവിച്ചിരുന്ന ഒറ്റപ്പാലം, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരിന്നു ചിത്രീകരണം. അനൂപ് മേനോന്, മുരളി ഗോപി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല