ലിവര്‍പൂള്‍: ഏഷ്യല്‍ കള്‍ച്ചറല്‍ അസോസിയേഷന് ലിവര്‍പൂളിന്റെ വര്‍ണ്ണശബളമായ ഓണാഘോഷപരിപാടികള്‍ക്ക് സെപ്റ്റംബര്‍ 10ന് ലിവര്‍പൂള്‍ സെന്റ് ജോണ്‍ ബോസ്കോ ആര്‍ട്സ് കോളേജ് (സ്റ്റോണ്ഡെയ്ല് ക്രസന്റ് L119D2 ല്‍ നടത്തും കേരളീയത്തനിമയില്‍ പൊന്നോണത്തിന്റെ മധുരസ്മരണകള് അയവിറക്കാനും, ഓണസദ്യയില്‍ പങ്കുചേരാനും ഏവര്‍ക്കും സ്വാഗതം. രാവിലെ 9മണിക്ക് മത്സരങ്ങളോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിക്കുക, തുടര്‍ന്ന് അത്തപ്പൂക്കളം, സുന്ദരിക്കുപൊട്ടുതൊടല്, ലെമണ്‍ ഓണ്സ്പൂണ്, മിട്ടായി പെറുക്കല്‍, വടംവലി എന്നിവ നടക്കും. ഉച്ചയ്ക്ക് 21 പരമ്പരാഗത വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യ.
രണ്ടു മണിമുതല്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. തിരുവാതിര, ഡാന്‍സ്, കോമഡി സ്കിറ്റ്, ഗാനമേള, തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടും. ലിവര്‍പൂളിലെ എല്ലാ കലാ സ്നേഹികളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജു.വി ജോര്‍ജ്- 07889998691
തോമസ് ജോര്‍ജ്- 07882640425
സജി മോന് മാത്യു- 07505351792
ജോബിഷ് ലൂക്ക- 077809749527
ശങ്കര്‍ പനവലി- 07887715747
സൗമ്യ ബോബി- 07528183789
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല