1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2018

സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 13 പേര്‍ മരിച്ചു; നൂറിലേറെ പേര്‍ക്ക് പരുക്ക്. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മിക്കവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിക്കേറ്റവരില്‍ നാലു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.
ഇവിടേക്കുള്ള പ്രധാനപാതകളുടെ ചിലഭാഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തനത്തിന് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നാണ് സൂചന.

പ്രദേശവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും പെട്ട് കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.