സ്വന്തം ലേഖകന്‍: വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ പുറത്താക്കുമെന്ന ഭീഷണിയുമായി ഇക്വഡോര്‍; അസാന്‍ജിന്റെ ഭാവി അനിശ്ചിത്വത്തില്‍. ഇക്വഡോര്‍ പ്രസിഡന്റിനെ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ് അസാജിനെ ബ്രിട്ടനിലെ ഇക്വഡോര്‍ എംബസിയില്‍നിന്നു പുറത്താക്കുമെന്ന് അധികൃതര്‍ ഭീഷണി മുഴക്കിയത്.
രാഷ്ട്രീയ സഖ്യങ്ങളുടെ പേരിലായിരുന്നു അസാന്‍ജിന്റെ വിമര്‍ശനം. ഇതേതുടര്‍ന്ന് അസാന്‍ജിനെതിരേ പ്രസിഡന്റ് നേരിട്ടു രംഗത്തെത്തി മുന്നറിയിപ്പ് നല്കി. അസാന്‍ജിന്റെ പേരില്‍ ബ്രിട്ടനുമായി ഉടലെടുത്ത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു മൂന്നാം കക്ഷിയെ തേടുകയാണെന്ന് ഇക്വഡോര്‍ വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ബ്രിട്ടീഷ് പോലീസിനെ പേടിച്ച് 2012മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അസാന്‍ജ് അഭയം തേടിയിരിക്കുകയാണ്. പുറത്തിറങ്ങിയാല്‍ സ്കോട്ലന്ഡ് യാര്‍ഡ് പിടികൂടും. ലൈംഗികാരോപണക്കേസില്‍ വിചാരണയ്ക്കായി അസാന്‍ജിനെ സ്വീഡനു കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടിട്ടുണ്ട്.
അറസ്റ്റ് ഒഴിവാക്കാനാണ് അദ്ദേഹം ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയത്. സ്വീഡനിലെത്തിയാല്‍ സ്വീഡന് തന്നെ അമേരിക്കയ്ക്കു കൈമാറുമെന്നാണ് അസാന്‍ജിന്റെ ഭീതി. അമേരിക്കയ്ക്ക് ഹാനികരമായ നിരവധി രേഖകള്‍ വിക്കിലീക്സ് ചോര്‍ത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇതിനകം മൊത്തം ഒരുകോടി രേഖകള്‍ വിക്കിലീക്സ് ചോര്‍ത്തിയിട്ടുണ്ടെന്നാണു കണക്ക്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല