മനോജ് ജോണ്‍: സര്‍ഗ്ഗം സ്റ്റിവനേജിന്റ്റെ നേതൃത്വത്തില്‍ സ്റ്റിവനേജിലെ മലയാളികള്‍ ക്രിസ്തുമസ്ന്യൂഇയര്‍ ആഘോഷിച്ചു. ഏവര്‍ക്കും മറക്കാനാവാത്ത മധുര സ്മരണകളായി. ‘സര്‍ഗ്ഗം സ്റ്റിവനേജ്’ കരോള്‍ സംഘം ആലപിച്ച അതിമനോഹരമായ ഗാനങ്ങളോടെ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ജോയി ഇരുമ്പനും ബോബന് സെബാസ്ത്യനും കരോള്‍ ഗാനങ്ങള്‍ക്ക് ഈണം നല്കി. ‘ക്രിസ്തുമസ് പപ്പാ’ കേക്ക് മുറിച്ചു ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് അസോസിയേഷന് പ്രസിഡണ്ട് ഹരിദാസ് തങ്കപ്പന് എല്ലാവര്ക്കും സ്വാഗതം പറഞ്ഞു.
സ്റ്റിവനേജിലെ കുരുന്നുപ്രതിഭകളുടെയും മുതിര്‍ന്നവരുടെയും ഡാന്‍സും പാട്ടും എല്ലാവരും ആസ്വദിച്ചു. കൂടാതെ യു. കെ. യിലെ പ്രമുഖ പാട്ടുകാരായ ഡേവിഡും ശ്രയയും അതിമനോഹരമായി ഗാനങ്ങള്‍ പാടിയും ഒപ്പം ഡാന്‍സ് ചെയ്തും പരിപാടികള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു. സര്‍ഗ്ഗം സ്റ്റിവനേജ് സെക്രട്ടറി മനോജ് ജോണ്‍ എല്ലാവര്ക്കും നന്ദി പറഞ്ഞു. സ്റ്റിവനേജിന്റ്റെ സ്വന്തം സ്വന്തം റെഡ് ചില്ലീസ് ഒരുക്കിയ സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു ന്യൂ ഇയര്‍ ആശംസ നേര്‍ന്നു. കലാപരിപാടികള്‍ക്ക് വര്‍ഗ്ഗീസ് കുര്യന്, ലാലു ലൂക്കോസ്, ഉഷ ഷാജി എന്നിവര്‍ നേതൃത്വം നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല