1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2011

 

സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ വരവേല്‍പ് നല്‍കുന്നു. ഫസ്റ്റ് കൗണ്‍സിലര്‍ ഡി. രാമമൂര്‍ത്തി, സെക്രട്ടറി രവി കുമാര്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍, ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, എന്നിവര്‍ സമീപം.

ഷൈജു ചാക്കോ

ഡബ്ലിന്‍ (അയര്‍ലന്‍ഡ്): സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലിന് ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ ഊഷ്മള വരവേല്‍പ് നല്‍കി. ഇന്ത്യന്‍ എംബസി കേരള സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ക്ക് മാര്‍ അറയ്ക്കല്‍ നന്ദി പ്രകാശിപ്പിച്ചു. വിദ്യാഭ്യാസ ആരോഗ്യമേഖലകളില്‍ ഐറിഷ് ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കാവുന്ന വിവിധ തലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഫസ്റ്റ് കൗണ്‍സിലര്‍ ഡി. രാമമൂര്‍ത്തി, സെക്രട്ടറി രവികുമാര്‍, അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി സെബാസ്റ്റ്യന്‍, ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍ ജോയി ലൂക്കന്‍ എന്നിവര്‍ സന്നിഹിതനായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.