സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതയില്‍ പാകിസ്താനുമായി കല്ലുകടി. ഏഷ്യയെയും യൂറോപ്പിനെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ പുതിയ പട്ടുപാതയുടെ ഭാഗമായി നിര്‍മിക്കുന്ന ഡിയാമെര്‍ – ഭാഷാ അണക്കെട്ടാണ് ഇപ്പോള്‍ തര്‍ക്ക വിഷയം.
പാകിസ്ഥാനില്‍ സ്ഥാപിക്കുന്ന ജലവൈദ്യുത പദ്ധതിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കുവേണമെന്നാണു ചൈനയുടെ ആവശ്യം. എന്നാല്‍ അതു പാക്കിസ്ഥാന്റെ താല്‍പ്പര്യത്തിനുവിരുദ്ധമാണെന്ന് പാക്ക് ജല അതോറിറ്റി ചെയര്‍മാന്‍ വ്യക്തമാക്കി.
ചൈന ഇതു അംഗീകരിച്ചില്ലെങ്കിലും ഇരുരാജ്യങ്ങളും ചേര്‍ന്നു നിര്‍മിക്കുന്ന അനേക പദ്ധതികളില്‍നിന്ന് ഈ അണക്കെട്ടിന്റെ പേരു മാറ്റിയിട്ടുണ്ട്. വണ്‍ ബെല്‍റ്റ്, വണ്‍ റോഡ് പദ്ധതിയുടെ ഭാഗമായി പാക്കിസ്ഥാന്‍ മുതല്‍ ടാന്‍സാനിയ, ഹംഗറി വരെയുള്ള പല രാജ്യങ്ങളും പല പദ്ധതികളും റദ്ദാക്കുകയോ വൈകിപ്പിക്കുകയോ മാറ്റുകയോ ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല