സ്വന്തം ലേഖകന്‍: യുഎസില്‍ വധശിക്ഷക്കു വിധിച്ച ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജനെ ഫെബ്രുവരിയില്‍ തൂക്കിലേറ്റും. ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദന്‍ യന്‍ദാമുരി(32) യെയാണ് ഫെബ്രുവരി 23ന് തൂക്കിലേറ്റുക.
10 മാസം പ്രായമായ കുഞ്ഞിനെയും കുഞ്ഞിന്റെ അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസിലാണ് രഘുനന്ദന്റെ വധശിക്ഷ. 2014ല്‍ കേസില്‍ രഘുനന്ദന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. അമേരിക്കയില്‍ വധശിക്ഷക്ക് വിധിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് രഘുനന്ദന്‍.
മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി അടുത്ത വീട്ടിലെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം ചെറുക്കുന്നതിനിടെ അമ്മൂമ്മ കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞും മരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല