സ്വന്തം ലേഖകന്‍: പോണ്‍ നായിക സ്റ്റെഫനി ക്ലിഫോഡുമായുള്ള ബന്ധം മൂടിവക്കാന്‍ ട്രംപ് മാസം തോറും കൊടുത്തത് 83 ലക്ഷം രൂപ! 130,000 ഡോളര്‍ ട്രംപ് മാസം തോറും ഇതിനായി ചെലവാക്കിയതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിനു വേണ്ടി അഭിഭാഷകന്‍ മൈക്കല്‍ കൊയനാണു തുക കൈമാറുന്നതിനു മേല്‍നോട്ടം നടത്തിയിരുന്നത്. പന്ത്രണ്ടു വര്‍ഷം മുന്‍പായിരുന്നു സ്റ്റെഫനിയുമായുള്ള ബന്ധം.
പഴയ കഥകള്‍ പുറത്താകുന്നതു 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിനു തിരിച്ചടിയാകുമെന്നു ഭയന്നു രഹസ്യം സൂക്ഷിക്കാന്‍ നടിക്കു മാസം തോറും പണം നല്‍കുകയായിരുന്നു. ആരോപണം സ്റ്റെഫനിയും മൈക്കല്‍ കൊയനും വൈറ്റ് ഹൗസും നിഷേധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല