സ്വന്തം ലേഖകന്‍: വീട് കത്തി ചാരമാകുമ്പോള്‍ ഒരു സെല്‍ഫി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചൈനക്കാരന്റെ ചിത്രം. ചൈനയില്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാവുന്നത് കത്തിക്കരിഞ്ഞ സ്വന്തം വീടിന് മുന്നില്‍ നിന്ന് ചൈനക്കാരനായ ഗുനാങ്സി സുവാങും പെണ്‍സുഹൃത്തും എടുത്ത സെല്‍ഫിയാണ്.സെല്‍ഫി സാമുഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ വന്‍ പ്രചാരമാണ് ലഭിച്ചത്. ചൈനീസ് വാര്‍ത്ത എജന്‍സിയായ സിന്‍ഹയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബാത്റൂമില്‍ കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു സുവാങ് എന്തോ കത്തുന്നതിന്റെ മണം കേട്ട് പുറത്ത് വന്ന് നോക്കിയപ്പോഴാണ് വീടിനുള്ളില്‍ തീപിടിച്ച വിവരം അറിഞ്ഞത്. ഉടന്‍ തന്നെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കാമുകിയെ വിളിച്ചുണര്‍ത്തി. അയല്‍ക്കാരുടെ സഹായത്തോടെ വെള്ളവും മറ്റ് ഉപകരണങ്ങളും ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.
ഇതിന് ശേഷമാണ് വീടിനുള്ളില്‍ നിന്നുള്ള ഇവരുടെ കിടിലന്‍ സെല്‍ഫികള്‍ പുറത്ത് വരുന്നത്. പുതുവല്സരാശംസകള് നേര്‍ന്നുള്ള വീഡിയോയും ഇവര്‍ ഷൂട്ട് ചെയ്തിരുന്നു. ഇതും ഇപ്പോള്‍ സാമുഹിക മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല