സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ സ്ത്രീകള്‍ അങ്ങനെയിപ്പോള്‍ മദ്യം വാങ്ങണ്ട! നിലപാട് കടുപ്പിച്ച് പ്രസിഡന്റ് മൈത്രിപാല സിരിസേന. ശ്രീലങ്കന്‍ സ്ത്രീകള്‍ക്ക് മദ്യം വാങ്ങാന്‍ അനുമതി നല്കുന്ന നീക്കം എത്രയും വേഗം പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെന്ന് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയാണ് 1955ലെ, സ്ത്രീ വിവേചനപരമായ നിയമത്തിന് ബേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ബാറുകളില്‍ സ്ത്രീകള്‍ ജോലി ചെയ്യുന്നതിനുള്ള നിയന്ത്രണത്തിലും മാറ്റമുണ്ടാവില്ലെന്നാണ് സൂചന.
അതേസമയം പ്രസിഡന്റിന്റെ നിലപാടിനെതിരെ നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. സ്ത്രീവിരുദ്ധമായ നിലപാടാണ് മൈത്രിപാല സിരിസേനയടേതെന്നാണ് വിമര്‍ശനം. 18 വയസിനു മുകളിലുള്ള സ്ത്രീകള്‍ക്ക് മദ്യം വാങ്ങാനും ഒപ്പം മദ്യ വില്പനയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന സമയ നിയന്ത്രണം കുറയ്ക്കുന്നതിനുമായിരുന്നു സര്‍ക്കാര്‍ നീക്കം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല