സ്വന്തം ലേഖകന്‍: കടക്കെണി! ഓഹരി വില്‍ക്കുന്നതിനു മുമ്പ് എയര്‍ ഇന്ത്യയെ നാലു കമ്പനികളായി വിഭജിക്കും. ഈ കമ്പനികളില്‍ ഓരോന്നിന്റെയും 51 ശതമാനം ഓഹരിയെങ്കിലും വില്‍ക്കുമെന്ന് വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.
അന്താരാഷ്ട സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ചെലവുകുറഞ്ഞ അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ എക്‌സ്?പ്രസ് എന്നിവ ചേര്‍ന്നതാകും ആദ്യ കമ്പനി. ആഭ്യന്തര വിമാന സര്‍വീസ് വേറൊരു കമ്പനിക്ക് കീഴിലാക്കും. ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ്, എന്‍ജിനീയറിങ് വിഭാഗങ്ങള്‍ രണ്ട് പ്രത്യേക കമ്പനികളാവും.
സ്ഥാപനത്തിന്റെ 49 ശതമാനം ഓഹരികള്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ തീരുമാനം. കമ്പനിവിഭജനം 2018 അവസാനത്തോടെ പൂര്‍ത്തിയാവും.
50,000 കോടി രൂപയിലേറെ കടത്തിലാണ് എയര്‍ ഇന്ത്യ. അഞ്ച് ഉപകമ്പനികളിലും ഒരു സംയുക്തസംരംഭത്തിലുമായി കരാര്‍ ജീവനക്കാരടക്കം 29,000 ജീവനക്കാരുണ്ട്. ദശകങ്ങളായി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
2007ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തന്നെയുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സുമായി ലയിച്ചതുമുതലാണ് എയര്‍ ഇന്ത്യ നഷ്ടത്തിലായത്. 2016 മാര്‍ച്ചില്‍ കമ്പനി നൂറുകോടി രൂപയുടെ പ്രവര്‍ത്തനലാഭം ഉണ്ടാക്കിയിരുന്നു. ഇന്ധനവില കുറഞ്ഞതായിരുന്നു ഇതിന് പ്രധാനകാരണം. ഇപ്പോള്‍ 3840 കോടി രൂപയുടെ നഷ്ടത്തിലാണ് കമ്പനിയെന്ന് സര്‍ക്കാര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല