സ്വന്തം ലേഖകന്‍: ഡോക ലാം തര്‍ക്കപ്രദേശം ആണെന്ന ഇന്ത്യന്‍ കരസേനാ മേധാവിയുടെ പ്രസ്താവന പിടിച്ചില്ലെന്ന് ചൈന. കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ ഇത്തരം പ്രസ്താവനകള്‍ അതിര്‍ത്തിയില്‍ സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്ക് ഉപകരിക്കില്ലെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലു കാംഗ് പറഞ്ഞു.
സെപ്റ്റംബറില്‍ ബ്രിക് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും തമ്മിലുണ്ടാക്കിയ ധാരണയ്ക്കു വിരുദ്ധമാണു ബിപിന്‍ റാവത്തിന്റെ പ്രസ്താവന. ഇന്ത്യചൈന ബന്ധത്തില്‍ കഴിഞ്ഞവര്‍ഷം ചില ചുഴികളും വളവുകളുമുണ്ടായി. മോദിഷി ചിന്‍പിംഗ് കൂടിക്കാഴ്ചയോടെ അതിര്‍ത്തിയിലെ അന്തരീക്ഷം മെച്ചപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ മുതിര്‍ന്ന സൈനിക ഓഫീസറുടെ പ്രസ്താവന ഒട്ടും ക്രിയാത്മകമല്ല. അതിര്‍ത്തിയിലെ പ്രശ്‌നപരിഹാരത്തിന് ഒരുതരത്തിലും സഹായകരമല്ല ഇത്.
ഭൂട്ടാനും ചൈനയും തമ്മിലുള്ള തര്‍ക്കപ്രദേശമാണ് ഡോക ലാം. പ്രദേശം ചൈനയുടെ അധീനതയിലുള്ളതാണ്. ഇന്ത്യചൈന അതിര്‍ത്തിയിലെ സിക്കിം മേഖലയിലെ അതിര്‍ത്തി 1890 ല്‍ ബ്രട്ടീഷ് സര്‍ക്കാരും ചൈനയും തമ്മില്‍ നിര്‍ണയിച്ചതാണ്അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാനുമായുള്ള അതിര്‍ത്തിയില്‍നിന്ന് ഇന്ത്യയുടെ ശ്രദ്ധ ചൈനയുമായുള്ള അതിര്‍ത്തിയിലേക്കു മാറണമെന്നു രണ്ടുദിവസം മുന്പാണു ബിപിന്‍ റാവത്ത് പറഞ്ഞത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല