1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2018

സ്വന്തം ലേഖകന്‍: ആ വെടിയൊച്ച തലനാരിഴക്ക് പാളിപ്പോയ ഒരു വധശ്രമമായിരുന്നു! എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തെ കുറിച്ചുള്ള വെളിപെടുത്തലുമായി വെബ്‌സൈറ്റ്. 1981ല്‍ ന്യൂസീലന്‍ഡ് സന്ദര്‍ശനത്തിനിടെ എലിസബത്ത് രാജ്ഞിക്കു നേരെയുണ്ടായ വധശ്രമത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണു സ്റ്റഫ് എന്ന വെബ്‌സൈറ്റ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ആഡംബരക്കാറില്‍നിന്ന് എലിസബത്ത് രാജ്ഞി ഇറങ്ങിയ ഉടനെയാണ് വെടിയൊച്ച കേട്ടത്. തൊട്ടരികിലെ വനപ്രദേശം മുഴുവന്‍ അതു മുഴങ്ങിയപ്പോള്‍ ന്യൂസീലന്‍ഡ് പൊലീസ് മറ്റു പലതും പറഞ്ഞ് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു. സത്യത്തില്‍ അതൊരു വധശ്രമമായിരുന്നു. അസ്വസ്ഥമായ മനസ്സുമായി ക്രിസ്റ്റഫര്‍ ലുവിസ് എന്ന യുവാവു നടത്തിയ വധശ്രമം. രാജ്ഞിയുള്‍പ്പെടെ ആരും അത് അറിഞ്ഞില്ലെന്നു മാത്രം.

1995ല്‍ രാജ്ഞി വീണ്ടും ന്യൂസീലന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ ലുവിസിനു മേല്‍ പൊലീസിന്റെ കണ്ണുണ്ടായിരുന്നു. അപ്പോള്‍ 31 വയസ്സുണ്ടായിരുന്ന അയാളെ അവര്‍ അങ്ങു ദൂരെ ദ്വീപില്‍ കൊണ്ടുവിട്ടു സൗജന്യ താമസമൊരുക്കി. പത്തു ദിവസത്തേക്കു രാജകീയ ജീവിതമായിരുന്നെന്നാണു ലുവിസ് അതിനെപ്പറ്റി പിന്നീടു പറഞ്ഞത്. ഒരു യുവതിയെ കൊന്ന് അവരുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ വിചാരണകാത്തു കഴിയുമ്പോ!ള്‍ 33 മത്തെ വയസില്‍ അയാള്‍ ജയിലില്‍വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.