സ്വന്തം ലേഖകന്‍: തന്നെ കുരുക്കാന്‍ പ്രധാനമന്ത്രി മോദി നീക്കം നടത്തിയെന്ന സൂചന നല്കി വി എച്ച് പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ബി.ജെ.പി.സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിച്ചു. ‘ഡല്‍ഹിയിലെ രാഷ്ട്രീയ ബോസിന്റെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് ജോയന്റ് കമ്മിഷണര്‍ ജെ.കെ. ഭട്ട് എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്,’ ബുധനാഴ്ച രാത്രി ആസ്?പത്രി വിട്ടയുടന്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ഗുജറാത്ത് പോലീസ് സംഘം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന തൊഗാഡിയയുടെ ആരോപണം കള്ളമാണെന്ന് തെളിയിക്കാന്‍ ജെ.കെ. ഭട്ട് ബുധനാഴ്ച പത്രസമ്മേളനം വിളിച്ചിരുന്നു. ഇതാണ് വി.എച്ച്.പി. നേതാവിനെ പ്രകോപിപ്പിച്ചത്. ‘പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും ഭട്ടിന്റെയും ഫോണ്‍ കോളുകള്‍ പരിശോധിച്ചാല്‍ സത്യം അറിയാം. കഴിഞ്ഞ 15 ദിവസത്തിനിടെ എത്ര തവണ മോദിയും ഭട്ടും സംസാരിച്ചിട്ടുണ്ടെന്ന് പരിശോധിക്കണം,’ തൊഗാഡിയ പറഞ്ഞു.
‘ചില വീഡിയോ ഭാഗങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് തനിക്കെതിരേ തെളിവാക്കി പ്രചരിപ്പിക്കുകയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. ഇത് ക്രൈംബ്രാഞ്ചല്ല, കോണ്‍സ്?പിരസി(ഗൂഢാലോചന) ബ്രാഞ്ചാണ്. ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും,’ അദ്ദേഹം വ്യക്തമാക്കി.
തനിക്കെതിരായ കേസ് 2015ല്‍ പിന്‍വലിച്ചിട്ടും രാജസ്ഥാനില്‍നിന്ന് പോലീസ് എത്തണമെങ്കില്‍ ഉന്നത ഗൂഢാലോചന ഉറപ്പാണെന്നും തൊഗാഡിയ പറഞ്ഞു. മോദിയുടെ എതിര്‍പ്പുമൂലം പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട സഞ്ജയ് ജോഷിയുടെ കാര്യവും അദ്ദേഹം ഉന്നയിച്ചു. ‘ജോഷിയുടെ വ്യാജ ലൈംഗിക സി.ഡി.കള്‍ 2015ല്‍ ആരുടെ നിര്‍ദേശപ്രകാരമാണ് തയ്യാറാക്കിയതെന്ന് ഞാന്‍ ഉചിതമായ സമയത്ത് വെളിപ്പെടുത്തും. രാജസ്ഥാനില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ ഈ പ്രശ്നങ്ങള്‍ എങ്ങനെ ബാധിക്കുമെന്ന് എനിക്ക് ഇപ്പോള്‍ പറയാനാവില്ല,’ തൊഗാഡിയ ആഞ്ഞടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല