സ്വന്തം ലേഖകന്‍: ഒറ്റപ്പെട്ടവര്‍ക്ക് കൈത്താങ്ങാകാന്‍ ‘ലോണ്‍ലിനെസ്’ വകുപ്പും മന്ത്രിയുമായി ബ്രിട്ടന്. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ‘ലോണ്‍ലിനെസ്’ വകുപ്പിന് ബ്രിട്ടന് രൂപം നല്കി. നിലവില്‍ സ്പോര്ട്സ്സിവില് സൊസൈറ്റി വകുപ്പു മന്ത്രി ട്രേസി ക്രൗച്ചിനാണ് ‘ലോണ്‍ലിനെസ്സ്’ വകുപ്പിന്റെ ചുമതല.
യുവാക്കളും പ്രായമായവരും ഉള്‍പ്പെടെ 90 ലക്ഷത്തോളം ആളുകള്‍ സമൂഹവുമായി ദിവസങ്ങളും ആഴ്ചകളോളവും ബന്ധമില്ലാതെ കഴിയുന്നെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഇവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നാതാണ് വകുപ്പ് രൂപവത്കരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അന്തരിച്ച ലേബര്‍ പാര്‍ട്ടി എം പി ജോ കോക്സ് ആവിഷ്കരിച്ച ലോണ്‍ലിനെസ്സ് പ്രോജക്ടിന്റെ ഭാഗമായാണ് വകുപ്പ് രൂപവത്കരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല