സ്വന്തം ലേഖകന്‍: ശൈത്യത്തില്‍ വിറങ്ങലിച്ച് സൈബീരിയ; താപനില പൂജ്യത്തിനു താഴെ 62 ഡിഗ്രിയിലേക്ക് കൂപ്പുകുത്തി. ലോകത്തെ ഏറ്റവും ശൈത്യമേറിയ പ്രദേശങ്ങളില്‍ ഒന്നായ സൈബീരിയയിലെ ഒയ്മ്യാകോണ്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി.
ഒപ്പം കണ്പീലികളില് മഞ്ഞുറഞ്ഞതിന്റെ ചിത്രങ്ങള്‍ സഞ്ചാരികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടു. ഒയ്മ്യാകോണ്‍ സഞ്ചാരികളടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. എന്നാല്‍, താപനില –67 ഡിഗ്രിയായി താഴ്ന്നിരുന്നതായി ഔദ്യോഗിക സ്ഥിരീകരണമില്ല. 1993ല്‍ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്: –67.7 ഡിഗ്രി.
ഭൂമിയുടെ വടക്കന്‍ ഗോളാര്‍ധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്. ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയാണു സൈബീരിയയിലെ ഒയ്മ്യാകോണ്‍. സ്ഥിരം താമസക്കാരുടെ എണ്ണം വളരെക്കുറവാണ്: 500 പേര്. അന്റാര്‍ട്ടിക്കയില്‍ ഇതിലുമേറെ താപനില താഴാറുണ്ടെങ്കിലും അവിടെ സ്ഥിരം ജനവാസമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല