തോമാശ്ലീഹായില്‍ നിന്നും സ്വീകരിച്ച വിശ്വാസ ദീപ്തിയുടെ പ്രഭ തെല്ലും കൈവിടാതെ വരും തലമുറയിലേക്ക് കൈമാറാന്‍ വേണ്ടി രൂപം കൊടുത്ത സീറോ മലബാര്‍ സഭയിലെ അല്മായരുടെ കൂട്ടായ്മയായ യു കെ സെന്റ് തോമസ് കാത്തലിക് ഫോറത്തിന് സഭാതലത്തില്‍ അംഗീകാരം.വിശ്വാസ അടിത്തറയില്‍ കുടുംബങ്ങള്‍ വളരേണ്ടതിന്റെ പ്രാധാന്യവും അതിന് അല്മായ സംഘടനകള്‍ വഹിക്കേണ്ട ചുമതലയും മനസിലാക്കിയതു കൊണ്ടാണ് സീറോ മലബാര്‍ സഭയിലെ മൂന്നു ബിഷപ്പുമാരും അല്മായ കമ്മീഷന് സെക്രട്ടറിയും കാത്തലിക് ഫോറത്തിന്റെ ഉദ്ഘാടനം നടത്താന്‍ തയ്യാറായതും സഭയുടെ ഭാഗത്തു നിന്നുള്ള എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തതും.ബിഷപ്പുമാരുടെ സിനഡില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും ഫോറത്തിന് അംഗീകാരം നേടിത്തരുമെന്നും അഭിവന്ദ്യ പിതാക്കന്മാര് വിശ്വാസികള്‍ക്ക് ഉറപ്പു നല്കി.
സഭാതലത്തില്‍ ലഭിച്ച ഈ അംഗീകാരം കാത്തലിക് ഫോറം രൂപീകരിക്കാന്‍ മുന്‍കൈയെടുത്തവരെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന് വക നല്‍കുന്നതാണ്.യു കെ മലയാളിയുടെ നിത്യ ജീവിതത്തില്‍ വിശ്വാസ മൂല്യങ്ങള്‍ക്കുള്ള പ്രാധാന്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നു മനസിലാക്കി അവ നിലനിര്‍ത്താന്‍ അല്മായ സംഘടനകള്‍ വഹിക്കേണ്ട പങ്കിനെക്കുറിച്ച് വ്യക്തമായ രൂപരേഖയോടെ ഒരു പറ്റം അല്മായര് രൂപം കൊടുത്ത സംഘടനയാണ് സെന്റ് തോമസ് കാത്തലിക് ഫോറം.സഭാസംവിധാനങ്ങളോട് പൂര്‍ണമായും ചേര്‍ന്നു നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്ന കാത്തലിക് ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ താഴെപ്പറയുന്നവയാണ്
ആത്മീയ ലക്ഷ്യങ്ങള്‍
തോമാശ്ലീഹായില്‍ നിന്നും പകര്‍ന്നു കിട്ടിയ കത്തോലിക്കാ വിശ്വാസം ഉറപ്പിക്കുക,മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുക
വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും ജപമാലയിലും അടിയുറച്ച ജീവിതം നയിക്കാന്‍ മാര്‍ത്തോമാ കത്തോലിക്കരെ പ്രാബ്ധരാക്കുക.
സീറോ മലബാര്‍ സിനഡ് നിയമിക്കുന്ന ചാപ്ലിന്മാരോടും പ്രാദേശിക വൈദികരോടും ചേര്‍ന്നു നിന്നുകൊണ്ട് മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ നടത്തുക
കുടുംബങ്ങളെയും കുട്ടികളെയും ഉറച്ച വിശ്വാസത്തില്‍ ആഴപ്പെത്തുവാനും അവരെ ക്രിസ്തുവിന്റെ ജീവിക്കുന്ന സാക്ഷികളായി കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ത്തുകയും ചെയ്യുക
യു കെയിലും യൂറോപ്പില്‍ ആകമാനവും ആത്മീയ വളര്‍ച്ച ഉണ്ടാകുവാനും കൂടുതല്‍ ദൈവ വിളികള്‍ ഉണ്ടാകുവാനും മധ്യസ്ഥ പ്രാര്‍ഥനകള്‍ നടത്തുക
മാര്‍തോമാശ്ലീഹായുടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ സുവിശേഷ ദൌത്യം സഭാ സംവിധാനങ്ങളുടെയും സീറോ മലബാര്‍ ചാപ്ലിന്മാരുടെയും പ്രാദേശിക വൈദികരുടെയും കീഴില്‍ നിന്നുകൊണ്ട് നിര്‍വഹിക്കുക
സാംസ്കാരിക പരിപാടികള്‍
മാര്‍ത്തോമ്മാ കത്തോലിക്കരായ നമ്മുടെ പൂര്‍വികര്‍ പകര്‍ന്നു തന്ന കേരള സംസ്ക്കാരവും പൈതൃകവും സംരക്ഷിക്കുകയും വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്യുക.
മാര്‍ത്തോമ കത്തോലിക്കര്‍ക്ക് പരസ്പരം അറിയുവാനും ആശയങ്ങള്‍ പങ്കു വയ്ക്കുവാനുമുള്ള പൊതുവേദി ഉണ്ടാക്കുക
നമ്മുടെ കുട്ടികളില്‍ സാസ്ക്കാരിക മൂല്യങ്ങളിലുള്ള വിശ്വാസം വളര്‍ത്തിയെടുക്കുക
മതബോധന ക്ലാസ്സുകളും സഭയെക്കുറിച്ചുള്ള സെമിനാറുകളും നടത്തുക
കുട്ടികളിലെ കഴിവുകള്‍ അറിയുവാനും വികസിപ്പിക്കുവാനുമുള്ള പരിപാടികള്‍ നടത്തുക
നമ്മുടെ സാംസ്ക്കാരിക വൈവിധ്യവും അടിത്തറയും വ്യക്തമാക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുകയും വരും തലമുറയെ അതിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുക
ചാരിറ്റി പരിപാടികള്‍
രക്തദാനം ,അവയവദാനം തുടങ്ങിയ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക
സാധുക്കള്‍ക്കും അശരണരായ ആളുകള്‍ക്കും സഹായം നല്‍കുക
അവികസിത രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം നല്‍കുക
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കത്തോലിക്കാ രൂപതകളെ സഹായിക്കുക
Related news
സെന്റ് തോമസ് കാത്തലിക് ഫോറം യാഥാര്‍ത്ഥ്യമായതില്‍ വിറളി പൂണ്ട മാധ്യമ ശകുനിമാര്‍ രംഗത്ത് !
>
കാത്തലിക് ഫോറത്തിന്റെ ഇപ്പോഴത്തെ ഭാരവാഹികളുടെ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.ഫോറത്തെക്കുറിച്ച് കൂടുതല്‍ അറിയുവാള് http://ukstcf.org.uk എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല