സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റായി ഒരു വര്‍ഷം തികച്ച് ട്രംപ്; ജനപ്രീതി കുത്തനെ താഴോട്ടെന്ന് സര്‍വേകള്‍. എന്‍ബിസി/വോള്‍ സ്ട്രീറ്റ് ജേണല്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പില്‍ ട്രംപിന് ലഭിച്ചത് 39% പിന്തുണ മാത്രമാണ്. ഭരണത്തിലിരിക്കെ ഒരു യുഎസ് പ്രസിഡന്റിനു ലഭിച്ച ഏറ്റവും കുറഞ്ഞ വിലയിരുത്തലാണിത്.
ആഫ്രിക്കന്‍ രാജ്യങ്ങളെ കുറിച്ച് ട്രംപ് നടത്തിയ അസഭ്യപരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കിടയില്‍ കഴിഞ്ഞ 13 നും 17നുമിടയിലാണു സര്‍വേ നടത്തിയത്. പ്രസിഡന്റ് സ്ഥാനത്ത് ട്രംപിന്റെ പ്രവര്‍ത്തനത്തോടു വിയോജിക്കുന്നുവെന്നാണു 57 % പേരും അഭിപ്രായപ്പെട്ടത്.ഒരു വര്‍ഷം കൊണ്ട് പാക്കിസ്ഥാന്‍ അടക്കം സഖ്യകക്ഷികളായിരുന്ന പല രാജ്യങ്ങളെയും ട്രംപ് ഭരണകൂടം പിണക്കി.
എങ്കിലും ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോഴും ട്രംപുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നത് ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്നു. പാക്കിസ്ഥാനെതിരെ കര്‍ശന നടപടിയെടുത്തതോടെ ഇന്ത്യ യുഎസിനോടു കൂടുതല്‍ അടുത്തു. അതേസമയം അമേരിക്ക ആദ്യം എന്ന മുദ്രാവാക്യമുയര്‍ത്തി ട്രംപ് ആരംഭിച്ച പരിഷ്‌കരണനടപടികള്‍ യുഎസ് സമ്പദ്ഘടനയെ ഉണര്‍ത്തിയെന്നാണു സൂചനകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല