സ്വന്തം ലേഖകന്‍: വ്യാജവാര്‍ത്തകള്‍ക്ക് കടിഞ്ഞാണിടാന്‍ ഫേസ്ബുക്ക്; മാധ്യമങ്ങള്‍ക്ക് ഇനി വിശ്വാസ്യതാ റാങ്കിംഗ്. വിശ്വാസ്യതയുള്ള വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ വാര്‍ത്തകള്‍ ഫെയ്‌സ്ബുക് ന്യൂസ് ഫീഡില്‍ ഇനി കൂടുതലായി പ്രത്യക്ഷപ്പെടും. പ്രാദേശിക വാര്‍ത്താ സ്രോതസ്സുകള്‍ക്കു കൂടുതല്‍ പ്രാധാന്യവും നല്‍കും.
വിശ്വാസ്യതയുടെ അടിസ്ഥാനത്തില്‍ മാധ്യമങ്ങളെ റാങ്ക് ചെയ്യും. ഇതിനായി സര്‍വേ നടത്തും. ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണു പുതിയ തീരുമാനങ്ങള്‍ അറിയിച്ചത്.
തെറ്റായ വാര്‍ത്തകളും പെരുപ്പിച്ചുകാട്ടിയ വാര്‍ത്തകളും ഫേസ്ബുക്കില്‍ നിന്ന് ഒഴിവാക്കുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 200 കോടി പേരാണു ലോകമാകെ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തിനു ശേഷമാണ് വ്യാജവാര്‍ത്താ വിവാദം കൂടുതല്‍ ശക്തമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല