സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളും സാങ്കേതിവിദ്യയും അമിതമായാല്‍ ആപത്ത്; ഇന്റര്‍നെറ്റ് ആസക്തിക്കെതിരെ വിമര്‍ശനവുമായി ആപ്പിള്‍ മേധാവി. തനിക്കു മക്കളില്ലെന്നും ഉള്ള ഒരു സഹോദരീപുത്രന് ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു. വെള്ളിയാഴ്ച ഇംഗ്ലണ്ടിലെ ഒരു സ്കൂള്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആപ്പിള്‍ കമ്പനി മേധാവി.
ആപ്പിളിന്റെഉത്പന്നമായ ഐഫോണ്‍ കുട്ടികളിലും മുതിര്‍ന്നവരിലും സൃഷ്ടിക്കുന്ന ആസക്തി സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായ സമയത്താണ് ടിം കുക്ക് ഇതു പറഞ്ഞിരിക്കുന്നത്. ടെക്നോളജിയുടെ അമിതോപയോഗത്തില്‍ വിശ്വസിക്കുന്നയാളല്ല ഞാന്‍. എല്ലാത്തരം വിദ്യാഭ്യാസത്തിനും ടെക്നോളജി സഹായകമല്ല. സാഹിത്യം പഠിക്കുന്നവര്‍ക്ക് ടെക്നോളജികൊണ്ട് കാര്യമായ പ്രയോജനമില്ല. ക്ലാസ് മുറികളില്‍ ഐപാഡ് ഉപയോഗിക്കുന്നത് അനുചിതമാണ്.
എനിക്കു മക്കളില്ല. മരുമകനുണ്ട്. അവന് ഞാന്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ അടക്കമുള്ളത് താന്‍ അനുവദിച്ചിട്ടില്ലെന്ന് ടിം കുക്ക് പറഞ്ഞു. കുട്ടികളിലെ ഐഫോണ്‍ അഡിക്ഷന് ഇല്ലാതാക്കാന്‍ നടപടി എടുക്കണമെന്ന് ആപ്പിളിന്റെഓഹരിയുടമകള് ഈ മാസമാദ്യം ആവശ്യപ്പെട്ടിരുന്നു.
കുട്ടികളുടെ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ക്കു നിയന്ത്രിക്കാനുള്ള സൗകര്യം ഫോണില്‍ വര്‍ധിപ്പിക്കുമെന്നാണ് കന്പനി പ്രതികരിച്ചത്. അതേസമയം ആപ്പിളിന്റെ ഉത്പന്നങ്ങള്‍ക്കു വിപണിയില്‍ ജനപ്രീതി കൂടിവരുകയാണ്. അടുത്ത അഞ്ചു വര്‍ഷം അമേരിക്കന്‍ വിപണിയില്‍ വലിയ നിക്ഷേപം നടത്തുമെന്നും കന്പനി അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല