വോകിംഗ് കാരുണ്യ (ചേര്‍ത്തല): വോകിംഗ് കാരുണ്യയുടെ ക്രിസ്മസ് സമ്മാനമായി നല്പ്പതിനാലായിരം രൂപ പ്രണവിക്ക് കൈമാറി. ഫാദര്‍ മാര്‍ട്ടിന്‍ കൈതക്കാട്ട് നല്പ്പതിനാലായിരം രൂപയുടെ ചെക്ക് പ്രണവിയുടെ പിതാവ് പ്രദീപിന് കൈമാറി. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തലയില്‍ മുപ്പത്തൊന്നാം വാര്‍ഡില്‍ താമസിക്കും പ്രദീപും കുടുംബവും ഇന്ന് തീരദുഖങ്ങളുടെ നടുവിലാണ്. തന്റെ ഏക മകള്‍ പ്രണവി രണ്ടു വര്‍ഷക്കാലമായി ലുക്കീമിയ എന്ന മഹാരോഗത്തിന് അടിമപ്പെട്ടിരിക്കുകയാണ്. ഒരു ചെറിയ പനിയുടെ രൂപത്തിലാണ് ഈ മഹാരോഗം പ്രണവിയെ കീഴ്‌പ്പെടുത്താന്‍ തുടങ്ങിയത്. സാമ്പത്തിക പരാധീനതമൂലം പല പല ചെറിയ ആശുപത്രികളിലും കയറിയിറങ്ങിയെങ്കിലും യാതൊരുവിധ ശമനവും കിട്ടാതെ വന്നപ്പോളാണ് ചികിത്സിച്ച ഡോക്ടര്‍മാരുടെ അഭിപ്രായപ്രകാരം കൂടുതല്‍ പരിശോധനകള്‍ നടത്തിയത്. തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ സെന്ററില്‍ പോവുകയും തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ പ്രണവി ലുക്കീമിയ എന്ന മഹാരോഗത്തിനു അടിമയാണെന്ന് കണ്ടെത്തിയത്.
ലിഫ്റ്റ് ജോലിക്കാരനായ പ്രദീപ് തന്നാല്‍ കഴിയുന്ന ചികിത്സകളെല്ലാം പ്രണവിക്ക് നല്‍കിയെങ്കിലും യാതോരു ശമനവും പ്രനവിക്ക് ലഭിച്ചില്ല. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം പ്രണവിയെ അധികം താമസിയാതെ RCC യിലേക്ക് മാറ്റുകയായിരുന്നു. ഇതുവരെ ഏകദേശം നാല് ലക്ഷത്തോളം രൂപ സ്വന്തമായി ഒരു വീട് പോലുമില്ലാത്ത പ്രദീപ് പലരില്‍നിന്നും കടം വാങ്ങി ചിലവാക്കിക്കഴിഞ്ഞു. ഇനിയും കുറഞ്ഞത് ഒന്നര വര്‍ഷക്കാലം കൂടി കീമോ ചെയ്യേണ്ടിവരുമെന്നാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
ഈ ക്രിസ്മസ് സുദിനത്തില്‍ പ്രണവിയെയും കുടുംബത്തേയും സഹായിച്ച യുകെയിലെ നല്ലവരായ എല്ലാ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ അകമൊഴിഞ്ഞ നന്ദി അറിയിക്കുന്നു.
Registered Chartiy Number 1176202
https://www.facebook.com/…/WokingKarunyaCharitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല