സ്വന്തം ലേഖകന്‍: ‘ചേച്ചീ, ഒരു കക്കൂസിനുള്ളത് ഫുള്‍ അടിച്ചോ’: കണ്ണന്താനത്തെ ട്രോളി കളിയുടെ ഫസ്റ്റ് ലുക്ക് ടീസറെത്തി. നജീം കോയ സംവിധാനം ചെയ്യുന്ന കളിയുടെ ആദ്യ ടീസര്‍ എണ്ണവില കൂട്ടുന്നത് ഇന്ത്യയില്‍ ശൗചാലയങ്ങള്‍ നിര്‍മ്മിക്കാന്‍ വേണ്ടിയാണെന്ന കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനയെ ട്രോളുന്നതാണ്. കണ്ണന്താനത്തിന്റെ പ്രസ്താവന സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ നജീം കോയയാണ്കളിയുടെ സംവിധായകന്സ മീര്‍, പാച്ചാ (പോള്‍ ചാണ്ടി), ഷാനു, അനീഷ്, ബിജോയ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാര്‍. ഇവരില്‍ സമീര്‍, പാച്ചാ എന്നിവരെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിയ്ക്കുന്നത്.
പെട്രോള്‍ വിലവര്‍ധനവും മറ്റ് സമകാലിക സംഭവങ്ങളെയും ട്രോളിക്കൊണ്ട് പുറത്തിറങ്ങിയ ‘കളി’യുടെ ടീസര്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഹിറ്റായിക്കഴിഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല