1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2011

ടോമിച്ചന്‍ കൊഴുവനാല്‍

വോക്കിംഗ് മലയാളി അസോസിയേഷന്‍ ക്രിക്കറ്റ് ടീമും മിച്ചം ക്രിക്കറ്റ് ടീമുമായി നടന്ന സൌഹൃദ മത്സരത്തില്‍
വോക്കിംഗ് ടീമിന് ഗംഭീര വിജയം. വോക്കിംഗ് മലയാളി അസോസിയേഷന്‍ ക്രിക്കറ്റ് ടീം രൂപീകരിച്ചതിനു ശേഷം 24 -നു ഞായറാഴ്ച സൌത്ത് തൈംസ് യുണിവേര്‍സിറ്റി ക്യാമ്പസ്‌ ഗ്രൗണ്ടില്‍ നടന്ന വാശിയേറിയ ആദ്യ മത്സരത്തില്‍ വോക്കിംഗ് ടീം 53 റണ്‍സിനാണ് വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വോക്കിംഗ് ടീം നിശ്ചിത 20 ഓവറില്‍ 123 റണ്‍സ് നേടി. അസോസിയേഷന്‍ സെക്രെട്ടറി കൂടിയായ ക്യാപ്ടന്‍ സന്തോഷ്‌കുമാറും ഷാഹുലും ചേര്‍ന്ന് നേടിയ 46 റണ്സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് വോക്കിംഗ് ടീമിന്റെ വിജയത്തിന് അടിത്തറ പാകിയത്‌. 41 റണ്‍സെടുത്ത ഷാഹുല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. ബേസില്‍ 23 റണ്‍സും സന്തോഷ്‌ 18 റണ്‍സും നേടി. മിച്ചം ടീമിനുവേണ്ടി തസീം 3, സാം 2 സുനില്‍ 2 ഉം വിക്കറ്റുകള്‍ വീഴ്ത്തി.

സന്തോഷ്‌ കുമാര്‍ (ക്യാപ്റ്റന്‍ ) ,ഷാഹൂല്‍ ,ജോബി , വര്‍ഗീസ് ജോണ്‍ (യുക്മ പ്രസിഡന്റ്‌ ) , ബേസില്‍ , ജെറി ജെയിംസ്‌ , ലിജു , മാത്യു ,ജോ , മില്‍ട്ടന്‍ .സുദീപ് ,എന്നിവരാണ്‌ അസോസിയേഷന്‍ നു വേണ്ടി കളിച്ചത് . ജെയിന്‍ ജോസഫ്‌ ആയിരുന്നു ടീം കോച്ച് .124 റണ്സിറെ വിജയ ലഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ മിച്ചം ടീമിന് 70 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. വോക്കിംഗ് ടീമിന്റെ അതിഗംഭീരമായ ബൌളിങ്ങിനും മികച്ച ഫീല്‍ടിങ്ങിനും മുന്‍പില്‍ എതിര്‍ ടീമിന് തുടര്‍ച്ചയായി വിക്കറ്റുകള്‍
നഷ്ടപ്പെടുകയായിരുന്നു.

വോക്കിങ്ങിന്റെ ജോബിയും ജോയും തുടങ്ങിവെച്ച ഫാസ്റ്റ് ബൌളിങ്ങിനു മുന്‍പില്‍ 14 റണ്‍സെടുത്ത മനേഷിനു മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. വോക്കിങ്ങിന്റെ സുദീപ്, മില്‍ടന്‍ എന്നിവര്‍ 2 വിക്കറ്റ് വീതം നേടി . വോക്കിംഗ് മലയാളി അസോസിയേഷന്‍ ന്റെ സ്വപ്ന പദ്ധതികളില്‍ അടുത്തതായി ഒരു വടം വലി ടീം കൂടി രൂപികരിക്കാന്‍ എക്സിക്യുട്ടിവ് കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ്‌ ജോണ്‍ അറിയിച്ചു .

Score Board

WMA – 123 /8 (Shahul – 41, Basil – 23, Santosh – 18; Mitcham Wickets: Thaseem – 3, Sam – 2)
Mitcham – 70/9 (Maneesh – 14; WMA Wickets : Sudeep – 2, Miltan – 2)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.