സ്വന്തം ലേഖകന്‍: പാകിസ്ഥാനില്‍ ഏഴു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതി പരമ്പര കൊലയാളി; ഏഴു പേരെയെങ്കിലും പ്രതി കൊലപ്പെടുത്തിയതായി സൂചന. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിന് കൊല്ലപ്പെട്ട എഴു വയസ്സുകാരി സൈനബ് അന്‍സാരിയെ കൊലപ്പെടുത്തിയ യുവാവാണു പിടിയിലായത്.
പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ത്തന്നെയുള്ള ഇമ്രാന്‍ അലി(24) ആണു പിടിയിലായത്. ഇയാള്‍ സൈനബിന്റെ അയല്‍ക്കാരനാണ്. സൈനബിനെ കാണാതായി നാലു ദിവസം കഴിഞ്ഞപ്പോള്‍ മാനഭംഗപ്പെടുത്തി കൊലചെയ്ത നിലയില്‍ മൃതദേഹം നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തുകയായിരുന്നു. പാക്ക് സര്‍ക്കാര്‍ ഉചിതനടപടികളെടുക്കുന്നില്ലെന്നാരോപിച്ച് വന്‍ പ്രക്ഷോഭം നടക്കുന്നതിനിടെയാണു പ്രതിയുടെ അറസ്റ്റ്.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം നടത്തിയതായി പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഷഹ്ബാസ് ഷരിഫ് പറഞ്ഞു.കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഒട്ടേറെ പെണ്‍കുട്ടികളെ ഇത്തരത്തില്‍ കൊല ചെയ്തതായി ഇമ്രാന്‍ വെളിപ്പെടുത്തി. ഏഴു പേരെയെങ്കിലും മാനഭംഗപ്പെടുത്തി കൊല ചെയ്തതായി ഇമ്രാന്‍ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല