സ്വന്തം ലേഖകന്‍: രോഗിക്കു സമയംതെറ്റി കുത്തിവയ്പെടുത്ത നഴ്സിന്റെ കഴുത്തു ഞെരിച്ച ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ അറസ്റ്റില്‍. കൈപ്പിഴ പറ്റിയ നഴ്സിനെനെ ഇലാസ്റ്റിക് വള്ളികൊണ്ടു കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ചുവെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ വെങ്കടേഷ് ശാസ്തകോനാര് (44) യുഎസില്‍ അറസ്റ്റിലായി.
തിങ്കളാഴ്ചയായിരുന്നു സംഭവം. ന്യൂയോര്‍ക്കിലെ നാസോ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്ററില്‍ സര്‍ജനായിരുന്നു വെങ്കടേഷ്. 51 വയസുള്ള നഴ്സ് സമയംതെറ്റി കുത്തിവയ്പ് നല്കുന്നതു കണ്ട ഡോക്ടര്‍, നിന്നെ ഞാന്‍ കൊല്ലുമെന്നു പറഞ്ഞു ശ്വാസംമുട്ടിക്കുകയായിരുന്നു.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്ന് വെങ്കിടേഷിനെ ആശുപത്രിയില്‍നിന്നു പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം ഡോക്ടര്‍ നിഷേധിച്ചിട്ടുണ്ട്. ഡോക്ടര്‍ ചൊവ്വാഴ്ച 3,500 ഡോളറിന്റെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല