സ്വന്തം ലേഖകന്‍: ട്രംപിന് താനുമായി അവിഹിത ബന്ധമുണ്ടെന്ന പ്രചാരണം മനംമടുപ്പിക്കുന്നതെന്ന് യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹേലി. ട്രംപിനു വിവാഹേതര ബന്ധമുണ്ടെന്നും ഇന്ത്യന്‍ വംശജയായ ഹേലിയാണതെന്നുമുള്ള വിവാദപുസ്തകത്തിലെ സൂചനകള്‍ വിവാദമായതോടെയാണു യുഎന്നിലെ യുഎസ് അംബാസഡറുടെ രൂക്ഷമായ പ്രതികരണം.
സ്വന്തം രാഷ്ട്രീയഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഹേലി ട്രംപിനൊത്ത് ഒരുപാടു സമയം ചെലവിടുന്നുണ്ടെന്നാണു മൈക്കല്‍ വുള്‍ഫ് എഴുതിയ ഫയര്‍ ആന്‍ഡ് ഫ്യൂറി എന്ന പുസ്തകത്തിലെ പരാമര്‍ശം. യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ ഫോഴ്സ് വണില്‍ അദ്ദേഹത്തിനൊപ്പം ഒരിക്കല്‍ യാത്ര ചെയ്തിട്ടുണ്ടെന്നും പക്ഷേ, ഇരുവരും ഒറ്റയ്ക്കായിരുന്നില്ലെന്നുമാണു ഹേലിയുടെ വിശദീകരണം.
പ്രസിഡന്റ് ട്രംപിനെയും തന്നെയും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ മനംമടുപ്പിക്കുന്നതെന്നും ഡോണള്‍ഡ് സൗത്ത് കാരലിന ഗവര്‍ണര്‍ ഉള്‍പ്പെടെ മറ്റു പദവികളിലിരുന്നപ്പോഴും സമാനമായ ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും സ്ത്രീകളോടുള്ള ഇത്തരം സമീപനം അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല