1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2018

സ്വന്തം ലേഖകന്‍: ബ്രസീലിലെ നിശാക്ലബില്‍ വെടിവെപ്പ്; 14 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ മയക്കുമരുന്നു മാഫിയയെന്ന് പോലീസ്. വടക്കുകിഴക്കന്‍ ബ്രസീലിലെ ഫൊര്‍താലെസയില്‍ നിശാക്ലബിലുണ്ടായ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. ഇതില്‍ രണ്ടുകുട്ടികളും നാല് സ്ത്രീകളുമുണ്ട്. 12 വയസ്സുകാരന്‍ ഉള്‍പ്പെടെ നിരവധിപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫൊര്‍താലെസ നഗരത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന നിശാക്ലബിലേക്ക് ശനിയാഴ്ച പുലര്‍ച്ച 1.30ന് മൂന്നു വാഹനങ്ങളില്‍ അക്രമിസംഘം ഇടിച്ചുകയറുകയായിരുന്നു. ഫൊറോ ഡൊ ഗാഗോ ക്ലബില്‍ ആയുധങ്ങള്‍ നിറച്ച വാഹനങ്ങളിലാണ് 15 ആക്രമികള്‍ എത്തിയത്. മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ തമ്മിലെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്ന് പ്രാദേശികമാധ്യമങ്ങള്‍ പറഞ്ഞു.

എന്നാല്‍, ക്ലബിലെത്തിയ നിരപരാധികളാണ് ഇരയായത്. വെടിവെപ്പുണ്ടായതോടെ ജനങ്ങള്‍ പുറത്തേക്കോടി. പലരും സമീപത്തെ വീടുകളിലും മറ്റു കെട്ടിടങ്ങളിലും ഒളിച്ചു. വെടിവെപ്പ് അരമണിക്കൂര്‍ നീണ്ടു. 12 പേര്‍ സംഭവസ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.