സ്വന്തം ലേഖകന്‍: കാഷ്മീരിനു സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷം വിവാദമാകുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രഭുസഭാംഗവും പാക് വംശജനുമായ നസീര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസിനു മുന്നില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന പ്രകടനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
ഇന്ത്യന്‍ വംശജരും പ്രകടനവുമായി രംഗത്തുവന്നതോടെ ഇരുപക്ഷവും തമ്മില്‍ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഒടുവില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പോലീസിന് ഇടപെടേണ്ടിവന്നു. ഇന്ത്യന്‍ റിപ്പബ്ലിക്ദിനം കരിദിനമായി ആചരിച്ചാണ് നസീര്‍ അഹമ്മദിന്റെ നേതൃത്വത്തില്‍ നൂറുകണക്കിനു പേര് പ്രകടനം നടത്തിയത്. ഖലിസ്ഥാനും സ്വാതന്ത്ര്യം നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
ജൂതവിരുദ്ധതയെയും തീവ്രചിന്താഗതിയെയും പിന്തുണയ്ക്കുന്നതിന്റെ പേരില്‍ നസീര്‍ അഹമ്മദിനെ ലേബര്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. നസീര്‍ മുഹമ്മദ് ജനുവരി 26ന് കരിദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തതാണ് ഇന്ത്യന്‍ അനുകൂലികളെ പ്രകോപിപ്പിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല