ഇടുക്കിയില്‍ ചൊവ്വാഴ്ച അഞ്ച് തവണ നേരിയ ഭൂചലനങ്ങള്‍ ഉണ്ടായി. കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളിലും ഭൂചലനം ഉണ്ടായി. ചെറുതോണി, കട്ടപ്പന, പൈനാവ്, കുമളി, ഉടുമ്പുഞ്ചോല, ഇലപ്പള്ളി, വാഗമണ്‍, ഈരാറ്റുപേട്ട എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ഇടുക്കി ഡാമിന്റെ പരിസരപ്രദേശങ്ങളിലും ചലനങ്ങള്‍ അനുഭവപ്പെട്ടു.
ഉച്ചയ്ക്ക് ഉണ്ടായ ആദ്യ ചലനം റിക്ടര്‍ സ്കെയിലില്‍ 3.8 രേഖപ്പെടുത്തി. ഇത് രണ്ട് സെക്കന്റ് നീണ്ടു നിന്നു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുരക്ഷാഭീഷണി നേരിടുന്ന മുല്ലപ്പെരിയാര്‍ ഡാമിന്റെ സമീപപ്രദേശങ്ങളില്‍ ഭൂചലനം ഉണ്ടായത് ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ നേരിയ ഭൂചലനം ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല