സ്വന്തം ലേഖകന്‍: പുടിന്റെ മകളുമായി പിരിഞ്ഞ മുന്‍ ഭര്‍ത്താവായ റഷ്യന്‍ കോടീശ്വരന് നഷ്ടമായത് 3000 കോടിയുടെ സ്വത്ത്. പുടിന്റെ മകള്‍ കാതറീന തിഖ്നോവയെ വിവാഹമോചനം ചെയ്ത റഷ്യന്‍ കോടീശ്വരന് കിറില്‍ ഷാമലോവിനാണ് ദിവസങ്ങള്‍ക്കുള്ളില്‍ പകുതിയോളം സ്വത്ത് നഷ്ടമായത്. റഷ്യയിലെ പ്രധാന എണ്ണക്കമ്പനികളിലൊന്നായ സൈബുറിലുണ്ടായിരുന്ന ഉന്നതപദവിയും ഷാമലോവിനു നഷ്ടമായി.
130 കോടി അമേരിക്കന്‍ ഡോളര്‍ (8268 കോടി രൂപ) സ്വത്ത് ഉണ്ടായിരുന്ന കിറിലിന്റെ സ്വത്ത് 80 കോടി ഡോളറായി കുറഞ്ഞു. 2013ല്‍ ആണു കാതറീനയെ ഷാമലോവ് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നടന്ന പകിട്ടേറിയ ചടങ്ങില്‍ വിവാഹം ചെയ്തത്. പുടിന്റെ വലംകയ്യായിരുന്ന നിഖോലായ് ഷാമലോവിന്റെ മകനാണു കിറില്‍. റഷ്യയുടെ ഭാവി രാജ്ഞി പുടിന്റെ ആദ്യഭാര്യയായ ല്യൂഡ്മില പുടിനില്‍ ജനിച്ച കാതറീന റഷ്യയിലെ അറിയപ്പെടുന്ന അക്രോബാറ്റിക്സ് നര്‍ത്തകിയാണ്.
പുടിന് തന്റെ പിന്തുടര്ച്ചാവകാശിയായി വളര്‍ത്തിക്കൊണ്ടു വരുന്നതു സംരംഭകയായ ഈ മുപ്പത്തിയൊന്നുകാരിയെയാണെന്നു കരുതപ്പെടുന്നു. കാതറീനയുമായുള്ള വിവാഹശേഷം ഷാമലോവ് റഷ്യയിലെ പ്രമുഖ വ്യവസായിയായി വളര്‍ന്നിരുന്നു. ബ്രിട്ടനില്‍ സ്ഥിരവാസമുറപ്പിച്ച !ഴാന വാല്ക്കോവ എന്ന മോഡലുമായി ഷാമലോവിന് ഉടലെടുത്ത ബന്ധമാണു വിവാഹമോചനത്തിനു കാരണമായതെന്നു റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല