സ്വന്തം ലേഖകന്‍: കാബൂളില്‍ ചാവേര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു; സൈനിക അക്കാദമിക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. നാലു ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പത്തു ദിവസത്തിനിടെ നടക്കുന്ന മൂന്നാമതു ഭീകരാക്രമണമാണിത്.
കഴി!ഞ്ഞ ശനിയാഴ്ച ജനക്കൂട്ടത്തിനിടയില്‍ താലിബാന്‍ ചാവേര്‍ നടത്തിയ ആംബുലന്‍സ് സ്‌ഫോടനത്തില്‍ 103 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ മാസം 20നു ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലിനു നേരെ നടന്ന ആക്രമണത്തില്‍ വിദേശികള്‍ ഉള്‍പ്പെടെ 25 പേരാണു മരിച്ചത്. ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കു പരിശീലനം നല്‍കുന്ന മാര്‍ഷല്‍ ഫാഹിം അക്കാദമിക്കു നേരെയാണു പുലര്‍ച്ചെ ആക്രമണമുണ്ടായത്.
റോക്കറ്റ്, യന്ത്രത്തോക്ക്, ബോംബുകള്‍ എന്നിവ ഭീകരരുടെ പക്കലുണ്ടായിരുന്നു. രണ്ടു ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രണ്ടു ഭീകരരെ സൈന്യം വെടിവച്ചു വീഴ്ത്തി. ആക്രമണത്തില്‍ 16 സൈനികര്‍ക്കു പരുക്കുണ്ട്. കനത്ത സുരക്ഷയുള്ള അക്കാദമിക്ക് ഉള്ളില്‍ ഭീകരര്‍ക്കു കടക്കാനായില്ലെന്ന് അഫ്ഗാന്‍ സേന അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല