സ്വന്തം ലേഖകന്‍: തിരക്കോട് തിരക്ക്! ചിലപ്പോള്‍ കിടക്കയില്‍ വെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ട്രംപ്. വളരെ തിരക്കുപിടിച്ച വ്യക്തിയായതിനാല്‍ താന്‍ ചിലപ്പോള്‍ കിടക്കയില്‍വെച്ചും ട്വീറ്റ് ചെയ്യാറുണ്ടെന്ന് ഒടുവില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമ്മതിച്ചു. തന്നെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്ക് മറുപടി പറയാനുള്ള ചാനലാണ് സമൂഹമാധ്യമങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ട്വീറ്റുകള്‍ പലപ്പോഴും വിവാദം ക്ഷണിച്ചുവരുത്തുന്നതാണ്. ഗൗരവമുള്ള വിഷയങ്ങളില്‍ യുക്തിസഹമായി ചിന്തിക്കാതെയുള്ള ട്വീറ്റുകള്‍ ട്രംപിന്റെ മനോനിലയെ കുറിച്ചുപോലും സംശയിപ്പിക്കുന്ന തരത്തിലാണ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ കൈവശമുള്ളതിനെക്കാളും വലിയ ആണവ ബട്ടന് തന്റെ കൈയിലുണ്ടെന്ന ട്വീറ്റിന് സമൂഹമാധ്യമങ്ങള്‍ ട്രംപിനെ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു.
ദാവോസിലെ ലോകസാമ്പത്തിക ഉച്ചകോടിയില്‍വെച്ച് താന്‍ പതിവായി ട്വീറ്റ് ചെയ്യാറുള്ളത് രാവിലെയും ഉച്ചക്കുമുള്ള ഭക്ഷണ സമയത്താണെന്ന് ട്രംപ് പറഞ്ഞിരുന്നു. രണ്ടു ദശകത്തിനിടെ, ആദ്യമായാണ് ഒരു യു.എസ് പ്രസിഡന്റ് ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല