1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2018

സ്വന്തം ലേഖകന്‍: ചൈനാ പാക് സാമ്പത്തിക ഇടനാഴി; ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ചൈന. പാക് അധീന കാഷ്മീരിലൂടെ കടന്നുപോകുന്ന ചൈനപാക്കിസ്ഥാന്‍ സാന്പത്തിക ഇടനാഴി സംബന്ധിച്ച് ഇന്ത്യക്കുള്ള ആശങ്കകളില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ചൈന പറഞ്ഞു.

ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലവിലുള്ള മാര്‍ഗങ്ങളിലൂടെ ശാന്തമായി പരിഹരിക്കണമെന്നും ചൈനീസ് വിദേശമന്ത്രാലയം വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു.ഇന്ത്യയുടെ ചൈനീസ് അംബാസഡര്‍ ഗൗതം ബംബാവാലേ ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസിനു നല്കിയ അഭിമുഖത്തോടു പ്രതികരിക്കുകയായിരുന്നു ഹുവാ.

5000 കോടി ഡോളറിന്റെ സാന്പത്തിക ഇടനാഴി പാക് അധീന കാഷ്മീരിലൂടെ കടന്നുപോകുന്നതില്‍ ഇന്ത്യക്കു വലിയ ഉത്കണ്ഠയുണ്ട്. ഈ വിഷയം അവഗണിക്കാനാവില്ലെന്ന് ബംബാവാലേ അഭിമുഖത്തില്‍ വ്യക്തമാക്കി. 3488 കിലോമീറ്റര്‍ നീളമുള്ള ഇന്ത്യചൈന അതിര്‍ത്തിയില്‍ തത്സ്ഥിതി നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.