സ്വന്തം ലേഖകന്‍: ഗ്രാമി പുരസ്കാര ചടങ്ങില്‍ ട്രംപിനെ ട്രോളി ഹിലാരി ക്ലിന്റന്റെ വീഡിയോ; സദസില്‍ മുഖം ചുളിച്ച് ട്രംപ് ജൂനിയറും നിക്കി ഹേലിയും. സംഗീത ലോകത്തെ സൂപ്പര്‍ താരങ്ങള്‍ക്കിടയിലും എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുത്തത് അമേരിക്കയിലെ മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപിന്റെ എതിരാളിയുമായിരുന്ന ഹില്ലരി ക്ലിന്റണ് ആയിരുന്നു.
ഹില്ലരി അഭിനയിച്ച, ട്രംപിനെ ആക്ഷേപിക്കുന്ന ഹാസ്യപരിപാടി അവാര്‍ഡ്ദാനച്ചടങ്ങിനിടെ പ്രദര്‍ശിപ്പിച്ചു. ട്രംപിന്റെ മകന് ഡോണള്‍ഡ് ട്രംപ് ജൂണിയറും അമേരിക്കയുടെ യുഎന്‍ അംബാസഡര്‍ നിക്കി ഹേലിയും വേദിയിലിരിക്കേയാണ് ആക്ഷേപഹാസ്യം അവതരിപ്പിച്ചത്.
ട്രംപിനെതിരേ രചിക്കപ്പെട്ട ‘ഫയര്‍ ആന്‍ഡ് ഫ്യുരി: ഇന്‍സൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്’ എന്ന പുസ്തകത്തിലെ വരികള്‍ ഹില്ലരി വായിക്കുന്നതായിരുന്നു പരിപാടി. ഒട്ടുമിക്ക സദസ്യരും ചിരിച്ചെങ്കിലും ട്രംപ് ജൂണിയറും നിക്കി ഹേലിയും സന്തോഷത്തിലല്ലായിരുന്നു. അവാര്‍ഡ്ദാന പരിപാടിയെ കൊല്ലുന്നതായിരുന്നു ആക്ഷേപഹാസ്യമെന്ന് ഇന്ത്യന്‍വംശജ കൂടിയായ നിക്കി ഹേലി പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല