1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2018

സ്വന്തം ലേഖകന്‍: 11 രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിക്കാന്‍ യുഎസ്; സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. എന്നാല്‍ ഏതെല്ലാമാണു 11 രാജ്യങ്ങള്‍ എന്നു യുഎസ് ഔദ്യോഗികമായി വ്യക്തമാക്കിയില്ല. ഉത്തര കൊറിയയും 10 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുമാണിവയെന്നാണു സൂചന.

ഇവര്‍ക്കു കൂടുതല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി കുഴപ്പക്കാരെ യുഎസില്‍ കുടിയേറുന്നതില്‍ നിന്നു തടയുമെന്നു സുരക്ഷാ സെക്രട്ടറി ക്രിസ്റ്റിജന്‍ നീല്‍സണ്‍ അറിയിച്ചു. ട്രംപ് ഭരണകൂടം കഴിഞ്ഞ ഒക്ടോബറില്‍ ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലിബിയ, മാലി, ഉത്തരകൊറിയ, സോമാലിയ, ദക്ഷിണ സുഡാന്‍, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങള്‍ക്കാണു വിലക്കു പ്രഖ്യാപിച്ചിരുന്നത്.

ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം കഴിഞ്ഞ ഒരു വര്‍ഷമായി യുഎസ് അഭയാര്‍ഥികള്‍ക്കെതിരെ കര്‍ശനമായ നിലപാടാണു സ്വീകരിച്ചിരുന്നത്. ബറാക് ഒബാമ പ്രസിഡന്റായിരുന്ന ഘട്ടത്തില്‍ തലേവര്‍ഷം 110,000 അഭയാര്‍ഥികളെ യുഎസില്‍ സ്വീകരിച്ചു. എന്നാല്‍ കഴിഞ്ഞവര്‍ഷം അവരുടെ എണ്ണം 53,000 ആയി ആദ്യം വെട്ടിക്കുറച്ചു. പിന്നീട് എണ്ണം വീണ്ടും 45,000 ആക്കി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.