സ്വന്തം ലേഖകന്‍: എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ളവര്‍ക്ക് ഓറഞ്ച് പുറം ചട്ടയുള്ള പാസ്പോര്‍ട്ട് നല്‍കില്ല; കേന്ദ്ര സര്‍ക്കാര്‍ പിന്മാറ്റം പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന്. പാസ്പോര്‍ട്ടിന്റെ അവസാന പേജിലെ വിലാസം ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ഒഴിവാക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറിയതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
ഓറഞ്ച് പുറംചട്ടയുള്ള പാസ്പോര്‍ട്ട് വരുന്നതോടെ രാജ്യത്തെ പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണ് ഭരണകൂടമെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പത്താംക്ലാസ് പാസ്സാകാത്തവര്‍ രാജ്യത്തിന് പുറത്തു പോകുമ്പോള്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ഇവര്‍ക്ക് ഓറഞ്ച് നിറത്തിലുള്ള പാസ്പോര്‍ട്ട് നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
ഇത് വിദ്യാഭ്യാസപരമായും സാമൂഹികപരമായും പിന്നാക്കാവസ്ഥയിലുള്ളവരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗമായി മാറുമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ട് സുപ്രധാന തീരുമാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറിയതോടെ പഴയ രീതിയിലുള്ള പാസ്പോര്‍ട്ട് തന്നെയാകും തുടര്‍ന്നും ലഭിക്കുക. വിദേശകാര്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല