ബ്രിസ്റ്റോളില്‍ താമസിക്കുന്ന മലയാളി സ്റ്റുഡന്റിന് കാറപകടത്തില്‍ പരിക്കേറ്റു.ബ്രിസ്റ്റൊളിലെ പ്രാര്‍ത്ഥന കൂട്ടയ്മകളിലെ സജീവ സാന്നിധ്യമായ ബ്ലെസി ചാക്കോ എന്ന യുവതിയെയാണ് കാറപകടത്തെ തുടര്‍ന്ന് ഇന്നു വൈകന്നേരം ആറു മണിയോടെ സ്വാന്‍സി മോറിസ്ട്ടന് എന്‍ എച്ച് എസ് ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഡ്യൂട്ടിക്ക് പോവുകയായിരുന്ന ബ്ലെസ്സിയുടെ കാര്‍ കര്‍ബില്‍ തട്ടി നിയന്ത്രണം വിട്ട് അടുത്ത ട്രാക്കിലെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.മറ്റേ കാറിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.ആരുടേയും പരിക്ക് ഗുരുതരമല്ല.ബ്ലെസ്സിയുടെ ആരോഗ്യനില ഭേദമാവാന്‍ ബ്രിസ്റ്റോളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു വരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല