കാര്‍ഡിഫിലും പരിസരങ്ങളിലുമായി താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ കാര്‍ഡിഫ് മലയാളി അസോസിയേഷന് (സി.എം.എ) ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന വിവിധങ്ങളായ കലാസാസ്കാരിക-കായിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 30ാം തിയതി മിനാക്ടി കമ്മ്യൂണിറ്റി ഹാളില്‍ വച്ച് കുട്ടികള്‍ക്കായി ഒരു ഫണ്‍ഡേ സംഘടിപ്പിക്കുന്നു.
വിവിധങ്ങളായ ബൗണ്സികാസിലുകള്, മറ്റുവിനോദ ഉപാധികള്‍ തുടങ്ങിയവ പരിപാടിയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. അന്നേ ദിവസം തന്നെ കുട്ടികള്‍ക്കായിട്ടുള്ള ചിത്രരചനാ മത്സരവും ഒരുക്കിയിട്ടുണ്ട്.
8വയസും അതില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചിത്രരചനാ സാമഗ്രികള്‍ സംഘാടകര്‍ തന്നെ നല്‍കുന്നതാണ്. മുതിര്‍ന്ന കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള സാമഗ്രികള്‍ അവര്‍ക്ക് താല്പര്യമെങ്കില് കൊണ്ടുവരാവുന്നതാണ്.
ഫണ്ഡേയില് പങ്കെടുക്കുന്ന കുട്ടികള്‍ക്ക് പ്രവേശനം, ഭക്ഷണം തുടങ്ങിയവ സൗജന്യമായിരിക്കും.
നമ്മുടെ സാംസ്കാരിക തനിമ നിലനിര്‍ത്തുന്നതിനും വരുംതലമുറയിലേക്ക് പകര്ന്നുനല്കുന്നതിനും ഉള്ള സി.എം.എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും നല്കിക്കൊണ്ടിരിക്കുന്ന സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
മിനാക്ടിഹാളിലും ഗ്രൗണ്ടിലുമായി ബൗണ്സികാലിസുകളും, മറ്റ് വിനോദഉപകരണങ്ങളും സജീകരിക്കുന്നതിനാല് പങ്കെടുക്കുവാനെത്തുന്നവരുടെ വാഹനങ്ങള്‍ മിനാക്ടി റോഡിലും, പരിസരങ്ങളിലുമായി പാര്‍ക്ക് ചെയ്യുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല