സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന് സ്പെയിനില്‍ നിര്യാതനായി. ലോകത്തിലെ ഏറ്റവും പ്രായമുള്ള പുരുഷന് എന്നു കരുതപ്പെടുന്ന ഫ്രാന്‍സെസ്കോ നൂനസ് ഒലിവേറയാണ് 113 മത്തെ വയസില്‍ അന്തരിച്ചത്. തെക്കുപടിഞ്ഞാറന്‍ സ്പെയിനിലെ ഗ്രാമത്തില്‍ ജനിച്ച ഒലിവേറ കര്‍ഷകനായിരുന്നു.
ലോകത്തിലെ ഏറ്റവും പ്രായമേറിയവരുടെ പേരുകള്‍ അടയാളപ്പെടുത്തുന്ന ജെറന്റോളജി റിസര്‍ച്ച് ഗ്രൂപ്പിന്റെ പട്ടികയില്‍ പക്ഷേ, ഒലിവേറയുടെ പേരില്ല. 112 വയസ്സുള്ള ജപ്പാന്പൗരന് മസാസു നൊനായാണ് പട്ടികപ്രകാരം ഏറ്റവും പ്രായമുള്ള പുരുഷന്.
പൂര്‍ണമായും സസ്യാഹാരിയായിരുന്ന ഒലിവേറ ആറുവര്‍ഷം മുന്‍പുവരെ പ്രഭാതനടത്തത്തിനും പോകുമായിരുന്നു. സൈനികനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ലോകത്തില്‍ ഏറ്റവും കൂടിയ ജീവിതദൈര്‍ഘ്യമുള്ള രാജ്യങ്ങളിലൊന്നാണു സ്പെയിന്. അവിടത്തെ ഭക്ഷണരീതിയാണു കാരണമായി പറയപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല