സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തെരേസാ മേയ് ചൈനയില്‍; ഇരു രാജ്യങ്ങളും തമ്മില്‍ പുതിയ വ്യാപാരക്കരാറുകള്‍ ഒപ്പിടുമെന്ന് സൂചന. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്മൂന്നുദിവസത്തെ സന്ദര്‍ശനത്തിന് ചൈനയിലെത്തി. ചൈനയുമായി കൂടുതല്‍ വ്യാപാര ബന്ധങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാവും സന്ദര്ശനത്തിലുണ്ടാവുക. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ളവരുമായി മേയ് വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.
ബ്രിട്ടനിലെ നിരവധി ബിസിനസ് പ്രമുഖരും അവരെ ചൈനയില്‍ അനുഗമിക്കുന്നുണ്ട്. അതിനിടെ ചൈനയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചും ഹോങ്കോങ്ങിലെ രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ഷി ജിന്‍പിങ്ങുമായി സംസാരിക്കുമെന്ന് മേയ് മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയുമായി ബന്ധം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും നേരത്തേയും ഈ ഹോങ്കോങ് പ്രശ്നം ചൈനയുമായി ചര്‍ച്ച ചെയ്തതായും അവര്‍ വ്യക്തമാക്കി. നേരത്തേ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങിന് സ്വാതന്ത്ര്യം നല്‍കുമെന്ന് ബ്രിട്ടന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ചൈന ഇക്കാര്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല