സ്വന്തം ലേഖകന്‍: നാസി കൂട്ടക്കൊലയെക്കുറിച്ച് ഇനി മിണ്ടരുത്! പോളണ്ടില്‍ പുതിയ നിയമം വരുന്നു. ഹോളോകോസ്റ്റിനെ ലഘൂകരിച്ച് പരാമര്‍ശങ്ങള്‍ നടത്തുന്നത് തടയുന്നതിന് പുതിയ നിയമം കൊണ്ടു വരുന്ന ബില്‍ വ്യാഴാഴ്ച പോളിഷ് സെനറ്റ് പാസാക്കി. 57 സെനറ്റര്‍മാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 23 പേര്‍ എതിര്‍ത്തു. പ്രസിഡന്റ് ആന്ദ്രെജ് ദുദ ഒപ്പുവെക്കുന്നതോടെ ബില്ല് നിയമമാകും.
ചരിത്രം തിരുത്താനുള്ള നീക്കമാണ് പോളണ്ടിന്‍േറതെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു ആരോപിച്ചു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയാണ് ബില്ല് അവതരിപ്പിച്ചത്. ബില്ല് നിയമമാകുന്നതോടെ നാസി കൂട്ടക്കൊലയെ തെറ്റായി വ്യാഖ്യാനിക്കുന്നത് മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാകും. അതിനിടെ, നീക്കത്തില്‍ നിന്ന് പോളിഷ് സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് യു.എസിന്റെ പിന്തുണയോടെ ഇസ്രായേല്‍ രംഗത്തുവന്നിട്ടുണ്ട്.
രണ്ടാം ലോകയുദ്ധകാലത്ത് ജൂതന്മാരുള്‍പ്പെടെ ലക്ഷക്കണക്കിന് ആളുകളെ നാസികള്‍ കൂട്ടക്കൊല ചെയ്ത സംഭവമാണ് ഹോളോകോസ്റ്റ്. മാധ്യമങ്ങളിലും മറ്റും പോളിഷ് കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളെ പോളിഷ് കൂട്ടക്കൊല ക്യാമ്പുകളെന്ന് വിശേഷിപ്പിക്കുന്നത് തടയണമെന്നത് പോളണ്ടിലെ നാസി വിരുദ്ധരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല